ഗോ​ൾ​ഡ് ആ​ൻ​ഡ് സി​ൽ​വ​ർ ഡീ​ലേ​ഴ്സ് അ​സോ​. ജി​ല്ലാസ​മ്മേ​ള​നം 29ന്
Friday, September 27, 2024 7:28 AM IST
തൃ​ശൂ​ർ: കേ​ര​ള ഗോ​ൾ​ഡ് ആ​ൻ​ഡ് സി​ൽ​വ​ർ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം 29നു ​തൃ​ശൂ​ർ ഹ​യാ​ത്ത് റീ​ജ​ൻ​സി​യി​ൽ ന​ട​ക്കും. ഉ​ച്ച​യ്ക്ക് 2.30നു ​ബെ​ന്നി ബ​ഹ​നാ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​സി​ഡ​ന്‍റ് ഷാ​ജു ചി​റ​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​നോ​ദ് കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.

സ്വ​ർ​ണം, ഡ​യ​മ​ണ്ട്, ജ്വ​ല്ല​റി മെ​ഷി​ന​റി ഇ​ൻ​ഡ​സ്ട്രി​യ​ൽ മേ​ഖ​ല​യി​ൽ അ​വാ​ർ​ഡു​ക​ൾ​ക്ക് അ​ർ​ഹ​രാ​യ ജോ​സ​ഫ് അ​ക്ക​ര (അ​ക്ക​ര ഗോ​ൾ​ഡ്), എ​ൻ.​എം. സ​മ​ർ (ത്യോ​ഹാ​ർ ഡ​യ​മ​ണ്ട് സ്), സു​നി​ത ആ​ഷ‌്‌​ലി​ൻ (എം​ഡി, ആ​ഷ്‌​ലി​ൻ ചെ​മ്മ​ണ്ണൂ​ർ ഇ​ൻ​സ്ട്ര​മെ​ന്‍റ്സ്) എ​ന്നി​വ​രെ ആ​ദ​രി​ക്കും.


സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു രാ​വി​ലെ പ​ത്തു​മു​ത​ൽ ന​ട​ക്കു​ന്ന സ്വ​ർ​ണം, വെ​ള്ളി, വ​ജ്രം പ്ര​ദ​ർ​ശ​ന​മാ​യ പൂ​രം 2 പ്ര​ദ​ർ​ശ​നം മ​ന്ത്രി കെ. ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ.​ടി. ടൈ​സ​ൺ എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. എ​സ്എ​സ്എ​ൽ​സി പ്ല​സ്ടു അ​വാ​ർ​ഡ് ദാ​ന​വും ഹി​ൽ​ട്ട​ൺ ജെ​യിം​സ് അ​വ​ത​രി​പ്പി​ക്കു​ന്ന സെ​മി​നാ​റും ഉ​ണ്ടാ​യി​രി​ക്കും.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ഷാ​ജു ചി​റ​യ​ത്ത്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം. റ​ഫീ​ക്ക്, പി.​ജെ. ജോ​ഷി, അ​ബ്ദു​ൾ അ​സീ​സ്, ഇ​സ്മ​യി​ൽ മി​സി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.