പോട്ട: ചെറുപുഷ്പം ദേവാലയത്തിൽ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാളിന് വികാരി ഫാ. ടോം മാളിയേക്കൽ കൊടി ഉയർത്തി. ഒക്ടോബർ അഞ്ചിന് 4.30 ന് പ്രസുദേന്തിവാഴ്ച, ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ കാർമികത്വം വഹിക്കും.
ആറിന് തിരുനാൾദിനത്തിൽ രാവിലെ 6.30ന് വിശുദ്ധ കുർബാന, ഊട്ടുനേർച്ച വെഞ്ചരിപ്പ്, വിതരണം, 8.30 ന് ആഘോഷമായ തിരുനാൾകുർബാനയ്ക്ക് ഫാ. ആന്റോ പാണാടൻ മുഖ്യകാർമികത്വം വഹിക്കും. ഫാ. വിൻസെന്റ്് കുണ്ടുകുളം സന്ദേശം നൽകും. 3.30ന് വിശുദ്ധ കുർബാന, പ്രദക്ഷിണം വർണമഴ ബാൻഡ് സംഗമം.