റോ​ഡു​ക​ളു​ടെ ത​ക​ർ​ച്ച: കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു
Friday, September 27, 2024 7:28 AM IST
അ​ന്തി​ക്കാ​ട്: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ റോ​ഡു​ക​ളു​ടെ ത​ക​ർ​ച്ച​യി​ൽ പ്ര​തി​ഷേ​ധി​ച്ച് അ​ന്തി​ക്കാ​ട് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു​മു​ന്നി​ൽ ജ​ന​കീ​യ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു.

പ​ഞ്ചാ​യ​ത്തി​ൽ ഗ​താ​ഗ​ത​യോ​ഗ്യ​മാ​യ ഒ​രു റോ​ഡു പോ​ലും ഇ​ല്ലെ​ന്നും റോ​ഡി​ലെ കു​ഴി​യി​ൽ​വീ​ണ് യാ​ത്ര​ക്കാ​ർ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും കേ​ടു​പാ​ട് സം​ഭ​വി​ച്ചി​ട്ടും പ​ഞ്ചാ​യ​ത്ത് അ​ന​ങ്ങാ​പ്പാ​റ​ന​യ​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ർ ആ​രോ​പി​ച്ചു. കെ​പി​സി​സി സെ​ക്ര​ട്ട​റി സു​നി​ൽ അ​ന്തി​ക്കാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​ബി. രാ​ജീ​വ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.


അ​പ​ക​ട​ങ്ങ​ളി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ​ക​ഴി​യു​ന്ന​വ​രു​ടെ ചി​കി​ത്സാ​ചെ​ല​വ് പ​ഞ്ചാ​യ​ത്ത് ന​ൽ​ക​ണ​മെ​ന്ന് സു​നി​ൽ അ​ന്തി​ക്കാ​ട് ആ​വ​ശ്യ​പ്പെ​ട്ടു. വി.​കെ. മോ​ഹ​ന​ൻ, ഇ. ​ര​മേ​ശ​ൻ, ഷൈ​ൻ പ​ള്ളി​പ​റ​മ്പി​ൽ, ര​ഘു ന​ല്ല​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.