ഹൈ​മാ​സ്റ്റ് ലൈ​റ്റ് പ​ണി​മു​ട​ക്കി: കൊ​ല്ല​ക​ട​വ് ജം​ഗ്ഷ​ൻ ഇ​രു​ട്ടി​ൽ
Friday, September 27, 2024 5:53 AM IST
ചെ​ങ്ങ​ന്നൂ​ർ: കൊ​ല്ല​ക​ട​വ് ജം​ഗ്ഷ​ന് വെ​ളി​ച്ച​മേ​കാ​നാ​യി സ്ഥാ​പി​ച്ച ഹൈ​മാ​സ്റ്റ് ലൈ​റ്റ് പ്ര​കാ​ശി​ച്ചി​ട്ട് നാ​ലു വ​ർ​ഷ​മാ​യി. ഇ​തി​നു ചു​റ്റും ചെ​ടി​ക​ൾ വ​ള​ർ​ന്നു കാ​ടു​പോ​ലെ​യാ​യി​രി​ക്കു​ക​യാ​ണ്.

നാ​ലു​വ​ർ​ഷ​ത്തി​നി​ട​യി​ൽ നി​ര​വ​ധിത​വ​ണ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​നസ​മി​തി​യും വ്യ​ക്തി​ക​ളും പ​രാ​തി ന​ല്കു​ക​യും ഇ​പ്പോ​ൾ ശ​രി​യാ​ക്കി ത​രാ​മെ​ന്ന് പ​റ​യു​ന്ന​ത​ല്ലാ​തെ നാ​ളി​തു​വ​രെ​യാ​യി​ട്ടും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തുനി​ന്നു യാ​തൊ​രു​വി​ധ ന​ട​പ​ടി​ക​ളും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​യു​ന്നു. ചെ​റി​യനാ​ടി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​മാ​യ കൊ​ല്ല​ക​ട​വി​ൽ സ​ന്ധ്യ​യാ​യ​ൽ വ്യാ​പാ​രി​ക​ളും ജ​ന​ങ്ങ​ളും ഇ​രു​ട്ടി​ൽ ത​പ്പേ​ണ്ട സ്ഥി​തി​യാ​ണ്.


നി​ല​വി​ലു​ണ്ടാ​യി​രു​ന്ന സാ​ധാ​ര​ണ ലൈ​റ്റു​ക​ളും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ണ്. ഹൈ​മാ​സ്റ്റ് ലൈ​റ്റ് പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര​മാ​യി കൈ​ക്കൊണ്ടി​ല്ലെങ്കി​ൽ ജ​ന​പി​ന്തു​ണ​യോ​ടെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി കൊ​ല്ല​ക​ട​വ് യൂ​ണി​റ്റ് പ്ര​തി​നി​ധി​ക​ളാ​യ കോ​ശി ഈ​ശോ, അ​സിം വ​ലി​യ​വീ​ട്ടി​ൽ, ന​ജീം കൊ​ല്ല​ക​ട​വ് എ​ന്നി​വ​ർ പ​റ​ഞ്ഞു.