കെ​എ​സ്ഇ വജ്ര​ജൂ​ബി​ലി ആ​ഘോ​ഷം; ക്ഷീ​ര​ക​ര്‍​ഷ​ക സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു
Friday, September 27, 2024 7:28 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: കെ​എ​സ്ഇ വജ്രജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക്ഷീ​ര​ക​ര്‍​ഷ​ക സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു. മ​ണ്ണു​ത്തി വെ​റ്ററി​ന​റി കോ​ള​ജ് ഡീ​ന്‍ ഡോ. ​കെ. വി​ജ​യ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട എം​സി​പി ഇ​ന്‍റര്‍​നാ​ഷ​ണ​ല്‍ ക​ണ്‍​വന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ കെ​എ​സ്ഇ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ എം.​പി. ജാ​ക്‌​സ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ശു​ക്ക​ളി​ലെ പ്ര​ത്യു​ല്പാ​ദ​ന പ​രി​ച​ര​ണം എ​ന്ന വി​ഷ​യ​ത്തി​ല്‍ ഡോ. ​അ​ര​വി​ന്ദ്‌​ഘോ​ഷ്, ലാ​ഭ​ക​ര​മാ​യ ഡ​യ​റി ഫാ​മിം​ഗ് എ​ന്ന വി​ഷ​യ​ത്തി​ല്‍ ഡോ. ​എ. പ്ര​സാ​ദ് എ​ന്നി​വ​ര്‍ ക്ലാ​സു​ക​ള്‍ ന​യി​ച്ചു. വ്യത്യ​സ്ത ജി​ല്ല​ക​ളി​ല്‍നി​ന്നു​ള്ള അ​ഞ്ഞൂ​റി​ല​ധി​കം ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍ പ​ങ്കെ​ടു​ത്ത സെ​മി​നാ​റി​ന് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ എം. ​അ​നി​ല്‍ സ്വാ​ഗ​ത​വും മാ​ര്‍​ക്ക​റ്റിം​ഗ് മാ​നേ​ജ​ര്‍ ഈ​പ്പ​ന്‍ ചാ​ള്‍​സ് കു​ര്യ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.