പോലീസ് കാന്റീനിലെ ഡിസ്കൗണ്ട് കാർഡ് ദുരുപയോഗം : എഎസ്ഐക്ക് സസ്പെൻഷൻ
1540832
Tuesday, April 8, 2025 4:45 AM IST
ആലുവ: പോലീസ് കാന്റീനിലെ ഡിസ്കൗണ്ട് കാർഡ് ദുരുപയോഗം ചെയ്തതിന് എഎസ്ഐക്ക് സസ്പെൻഷൻ. ആലുവ സ്പെഷൽ ബ്രാഞ്ചിലെ എഎസ്ഐ സലീമിനെയാണ് റൂറൽ എസ്പി വൈഭവ് സക്സേന അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
പെരുമ്പാവൂർ പോലീസ് കാന്റീനിൽ നിന്ന് സലീമിന്റെ കുടുംബാംഗം അല്ലാത്ത വ്യക്തി കാർഡുപയോഗിച്ച് സാധനങ്ങൾ വാങ്ങിയെന്നതാണ് ആക്ഷേപം. പോലീസുകാർക്കും കുടുംബാംഗങ്ങൾക്കും കാന്റീനിൽ നിന്ന് വില കുറച്ച് സാധനങ്ങൾ വാങ്ങാനാണ് കാർഡ് അനുവദിച്ചിട്ടുള്ളത്.
എസ്ഡിപിഐ പ്രവർത്തകൻ വി.കെ. ഷൗക്കത്തലിയാണ് കാർഡ് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങിയത്. കാന്റീൻ ജീവനക്കാരന് സംശയം തോന്നിയതോടെയാണ് അന്വേഷണം നടന്നത്.