പറവൂരിൽ ആന ഇടഞ്ഞു
1540429
Monday, April 7, 2025 4:01 AM IST
പറവൂർ: വടക്കേക്കര കട്ടത്തുരുത്ത് കാട്ടിലെ അമ്പലം എന്നറിയപ്പെടുന്ന മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് എഴുന്നള്ളിച്ച ആന ഇടഞ്ഞു. ആർക്കും പരിക്കില്ല. മാറാടി അയ്യപ്പൻ എന്ന ആനയാണ് ഇടഞ്ഞത്. അക്രമാസക്തനായ ആന ഉത്സവ ആനപ്പന്തൽ ഉൾപ്പെടെ നശിപ്പിച്ചു.
ഏതാനും മണിക്കൂർ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ആന പാപ്പാനെ അക്രമിക്കാനും ശ്രമം നടത്തി. പിന്നീട് ഉടമസ്ഥരെത്തി ശാന്തനാക്കിയ ആനയെ മറ്റ് പാപ്പാൻമാരുടെ സഹായത്തോടെയാണ് തളച്ചത്.