കൊ​ച്ചി: ല​ഹ​രി ഉ​പ​യോ​ഗി​ച്ച​തി​നും വി​ല്പ​ന ന​ട​ത്തി​യ​തി​നു​മെ​തി​രെ കൊ​ച്ചി സി​റ്റി​യി​ല്‍ 16 പേ​ര്‍​ക്കെ​തി​രെ കേ​സ്. മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​ത്തി​നും വി​ല്പ​ന​യ്ക്കു​മെ​തി​രെ പോ​ലീ​സ് ആ​രം​ഭി​ച്ച പ​രി​ശോ​ധ​ന​യി​ലാ​ണ് 16 പേ​ര്‍​ക്കെ​തി​രെ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​ത്.

ഇ​തി​നു പു​റ​മേ മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച​തി​ന് 152 കേ​സു​ക​ളും ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​ണ് പോ​ലീ​സ് പ​രി​ശോ​ധ​ന​ക​ള്‍. ല​ഹ​രി​ക്കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പൊ​തു​യി​ട​ങ്ങ​ളി​ല​ട​ക്കം പ​രി​ശോ​ധ​ന​ക​ള്‍ തു​ട​രാ​നാ​ണ് പോ​ലീ​സി​ന്‍റെ നീ​ക്കം.

തി​ര​ക്കേ​റി​യ എ​റ​ണാ​കു​ളം മ​റൈ​ന്‍​ഡ്രൈ​വി​ല​ട​ക്കം പോ​ലീ​സി​ന്‍റെ രാ​ത്രി​കാ​ല പ​രി​ശോ​ധ​ന​ക​ളും ന​ട​ക്കു​ക​യാ​ണ്.

പോ​ലീ​സി​ന് പു​റ​മേ എ​ക്‌​സൈ​സ് സ്‌​ക്വാ​ഡും ല​ഹ​രി​ക്കാ​രെ പി​ടി​കൂ​ടാ​ന്‍ രം​ഗ​ത്തു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ലും ഇ​ത്ത​രം ശ​ക്ത​മാ​യ പ​രി​ശോ​ധ​ന​ക​ള്‍ തു​ട​രു​മെ​ന്ന് കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു.