ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും റാലിയും
1540445
Monday, April 7, 2025 4:19 AM IST
നെടുമ്പാശേരി : തുരുത്തിശേരി സിംഹാസന വലിയ പള്ളിയിലെ കുടുംബ പ്രാർഥനാ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും റാലിയും നടത്തി. അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
ഏലിയാസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനായിരുന്നു. റോജി എം. ജോൺ എംഎൽഎ, അങ്കമാലി നഗരസഭ ചെയർമാൻ ഷിയോ പോൾ, എം.എ. ബ്രഹ്മരാജ്, ഫാ. വർഗീസ് അരീക്കൽ കോറെപ്പീസ്കോപ്പ ,
ഫാ. ഗീവർഗീസ് വി. അരീക്കൽ, അകപ്പറമ്പ് കത്തോലിക്ക പള്ളി വികാരി ഫാ. മൈക്കിൽ ആറ്റുമ്മേൽ, ഫാ. ഏബ്രാഹം യാക്കോബ് എന്നിവർ പ്രസംഗിച്ചു.