ലഹരി വിരുദ്ധ ജാഗ്രതാ സദസുകൾ ആരംഭിച്ചു
1540459
Monday, April 7, 2025 4:40 AM IST
തിരുമാറാടി: കാക്കൂർ ഗ്രാമീണ വായനശാല കുടുംബശ്രീയുമായി സഹകരിച്ചു ലഹരി വിരുദ്ധ ജാഗ്രത സദസുകൾ ആരംഭിച്ചു. കാക്കൂർ മുത്തുകുന്നേൽ പ്രദേശത്ത് ഗ്രാമീണ വായനശാല പ്രസിഡന്റ് അനീഷ് ആച്ചിക്കൽ പദ്ധതി ഉദ്ഘാടനം ചെയ്തു.
ഗ്രാമീണ വായനശാല പരിധിയിലെ മുഴുവൻ കുടുംബശ്രീ പ്രവർത്തകരെയും പദ്ധതിയുടെ ഭാഗമാക്കും ലഹരി വിരുദ്ധ പ്രവർത്തനങ്ങളും മാലിന്യ നിർമാർജന പ്രചാരണവും പുസ്തക വിതരണവും ഉൾപ്പെടുന്നതാണ് പദ്ധതി.
കുടുംബശ്രീ സെക്രട്ടറി സ്മിത ബൈജു അധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടി വി.കെ. ശശിധരൻ ലഹരി വിരുദ്ധ പ്രതിഞ്ജ ചൊല്ലിക്കൊടുത്തു.