ആശാ സമരത്തിന് പിന്തുണയുമായി വർക്കർമാർ
1540444
Monday, April 7, 2025 4:19 AM IST
മരട്: ആശാ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മരടിൽ നിന്നും സിഐടിയു യൂണിയനിൽ പ്രവർത്തിക്കുന്ന 15 ആശ വർക്കർമാർ തിരുവനന്തപുരത്തെ സമരവേദിയിലെത്തി.
സെക്രട്ടേറിയറ്റിനു മുന്നിലെ സമരവേദിയിലെത്തിയ ആശ വർക്കർമാർ സമരത്തിന് തങ്ങളുടെ പിന്തുണ അറിയിച്ചു.
മരട് നഗരസഭ ബഡ്ജറ്റിൽ 2,000 രൂപ വീതം ആശ പ്രവർത്തകർക്ക് അധിക വേതനം പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ ദിവസം മരട് നഗരസഭ ചെയർമാൻ ആന്റണി ആശാംപറമ്പിൽ തന്റെ ഒരു മാസത്തെ ഓണറേറിയം തുക സമരസമിതിക്ക് കൈമാറിയിരുന്നു.