പന്തം കൊളുത്തി പ്രതിഷേധം
1540466
Monday, April 7, 2025 4:41 AM IST
മൂവാറ്റുപുഴ: മാസപ്പടി കേസിൽ എസ്എഫ്ഐഒ വീണ വിജയനെ പ്രതി ചേർത്ത സാഹചര്യത്തിൽ രാഷ്ട്രീയ ധാർമികത ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വാളകം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധവും മുഖ്യമന്ത്രിയുടെ കോലവും കത്തിച്ചു.
മണ്ഡലം പ്രസിഡന്റ് ജോളിമോൻ ചുണ്ടയിൽ അധ്യക്ഷത വഹിച്ചു. പ്രതിഷേധ യോഗം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എബി പൊങ്ങണത്തിൽ ഉദ്ഘാടനം ചെയ്തു.