ദിവ്യകാരുണ്യ പ്രയാണം ഇന്ന് മൂവാറ്റുപുഴ ഫൊറോനയിൽ
1540449
Monday, April 7, 2025 4:35 AM IST
മൂവാറ്റുപുഴ: കോതമംഗലം രൂപതയുടെ ചരിത്രത്തിൽ ആദ്യമായി രൂപത മുഴുവനായി നടത്തുന്ന ദിവ്യകാരുണ്യ പ്രയാണം മൂവാറ്റുപുഴ ഫൊറോനയിൽ ഇന്ന് എത്തിച്ചേരും. രാവിലെ 6.30ന് കാരക്കുന്നം സെന്റ് മേരീസ് പള്ളിയിൽ കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിലിന്റെ മുഖ്യ കാർമികത്വത്തിൽ നടക്കുന്ന സമൂഹ ബലിയോടെ തുടക്കമാകും.
കുർബാനയെ തുടർന്ന് ദിവ്യകാരുണ്യ ആരാധന നടത്തും. ശേഷം വാഴപ്പിള്ളി സെന്റ് മാക്സ് മില്യൻ കോൾബെ പള്ളിയിൽ പ്രയാണം എത്തിച്ചേരും.
തുടർന്ന് മുടവൂർ, മേക്കടമ്പ്, മാറാടി, നിർമല മാതാ പള്ളി, ആനിക്കാട്, രണ്ടാർ എന്നീ പള്ളികളിൽ എത്തിയശേഷം വൈകുന്നേരം 6.30ന് മൂവാറ്റുപുഴ ഹോളി മാഗി പള്ളിയിൽ എത്തിച്ചേരും.
തുടർന്ന് ബിഷപ് മാർ ജോർജ് പുന്നക്കോട്ടിലിന്റെ മുഖ്യ കാർമികത്വത്തിൽ സമൂഹബലി, രാത്രി ആരാധന. നാളെ രാവിലെ 5.30ന് ദിവ്യകാരുണ്യ ആശീർവാദത്തോടെ മൂവാറ്റുപുഴ ഫൊറോനയിലെ ദിവ്യകാരുണ്യ പ്രയാണം സമാപിക്കും.