ബൈക്ക് ട്രാൻസ്ഫോർമറിൽ ഇടിച്ച് മൂന്നുപേർക്ക് പരിക്ക്
1540432
Monday, April 7, 2025 4:14 AM IST
കൂത്താട്ടുകുളം: കൂത്താട്ടുകുളം-പാലാ റോഡിൽ ബൈക്ക് നിയന്ത്രണംവിട്ട് ട്രാൻസ്ഫോർമറിൽ ഇടിച്ച് മൂന്നുപേർക്ക് പരിക്ക്. കോട്ടയം കണ്ടത്തിൻകരയ്ക്ക് അജിൻ സിജി(15), അരീക്കര വട്ടപുഴക്കാവിൽ അനന്തു അയ്യപ്പൻ (23), രാമപുരം അലൻ തോമസ് (15) എന്നിവർക്കാണ് പരിക്കേറ്റത്.
ശനിയാഴ്ച രാത്രി 10.30 ഓടെയായിരുന്നു അപകടം. ബൈക്ക് പാലാ ഭാഗത്തുനിന്നു കൂത്താട്ടുകുളം ഭാഗത്തേക്ക് വരികയായിരുന്നു. മാരുതി കവലയ്ക്കു സമീപം നിയന്ത്രണം നഷ്ടമായി ബൈക്ക് ട്രാൻസ്ഫോമറിന്റെ ഇരുമ്പ് വേലിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.