സിപിഐ മഞ്ഞള്ളൂർ ലോക്കൽ സമ്മേളനത്തിന് തുടക്കമായി
1540456
Monday, April 7, 2025 4:35 AM IST
മൂവാറ്റുപുഴ: സിപിഐ മഞ്ഞള്ളൂർ ലോക്കൽ സമ്മേളനത്തിന് തുടക്കമായി. കാനം രാജേന്ദ്രൻ നഗറിൽ (നാഷ്ണൽ ലൈബ്രറി കദളിക്കാട്) നടന്ന പ്രതിനിധി സമ്മേളനം മുൻ എംഎൽഎ എൽദോ ഏബ്രഹാം ഉദ്ഘാടനം ചെയ്തു.
മുതിർന്ന അംഗം ഇ.കെ. ചെല്ലപ്പൻ പതാക ഉയർത്തി. എ.സി. ബാബു, തങ്കമണി ജോർജ്, ഷാജി മലയിൽ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. മഞ്ഞള്ളൂർ ലോക്കൽ സെക്രട്ടറിയായി ബിനോയ് മാത്യൂവിനെയും അസിസ്റ്റന്റ് സെക്രട്ടറി എ.സി. ബാബുവിനെയും തെരഞ്ഞെടുത്തു.