പ്രതിഷേധ പ്രകടനം നടത്തി
1540464
Monday, April 7, 2025 4:40 AM IST
മൂവാറ്റുപുഴ: മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി ആഹ്വാന പ്രകാരം കോണ്ഗ്രസ് മാറാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. മുഖ്യമന്ത്രിയുടെ കോലവും കത്തിച്ചു.
മണ്ഡലം പ്രസിഡന്റ് പി.പി. ജോളി ഉദ്ഘാടനം ചെയ്തു.