പൈപ്പ്പൊട്ടി കുടിവെള്ളം പാഴാകുന്നു
1540814
Tuesday, April 8, 2025 4:23 AM IST
കിഴക്കന്പലം: പഴന്തോട്ടം പറക്കോട് കവലയ്ക്കു സമീപം വാട്ടർ അഥോറിറ്റിയുടെ പൈപ്പുപൊട്ടി കുടിവെള്ളം പാഴാകുന്നു. നാളുകളായി ഇത്തരത്തിൽ വെള്ളം പാഴാകുന്ന കാര്യം അധികൃതരെ അറിയിച്ചിട്ടും തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാർ. പറക്കോട് പ്രധാന റോഡിന്റെ മധ്യഭാഗത്തായി പൊട്ടിയ പൈപ്പിൽ നിന്നും വലിയ തോതിലാണ് വെള്ളം പാഴാകുന്നത്.
ഇതിന്റെ മുൻ ഭാഗത്തായി ഇതേ രീതിയിൽ പൊട്ടിയത് ആഴ്ചകൾക്കു കഴിഞ്ഞാണ് നന്നാക്കാനെത്തിയതെന്നും നാട്ടുകാർ പറഞ്ഞു. മേഖലയിൽ പൈപ്പ് പൊട്ടുന്നത് നിത്യ സംഭവമായെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.