പിറവത്തെ റോഡുകൾക്ക് 60 ലക്ഷം അനുവദിച്ചു
1540455
Monday, April 7, 2025 4:35 AM IST
പിറവം: വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിലുള്‍പ്പെടുത്തി പിറവം മണ്ഡലത്തിലെ റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് 60 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി അനൂപ് ജേക്കബ് എംഎല്‍എ അറിയിച്ചു.
പാമ്പാക്കുട പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ കണ്ണികുളത്തിപടി - പുന്നശേരിതാഴം റോഡിന് 10 ലക്ഷം, രണ്ടാം വാര്‍ഡില്‍ സിഎസ്ഐ പള്ളി-ചെട്ടികണ്ടം റോഡിന് 10 ലക്ഷം, കൂത്താട്ടുകുളം മുനിസിപ്പാലിറ്റിയില്‍ 12-ാം വാർഡിൽ കാര്‍ഗില്‍ മുട്ടപ്പള്ളില്‍ - പാറേകുന്നേല്‍ താഴം റോഡിന് 10 ലക്ഷം, എടയ്ക്കാട്ടുവയല്‍ പഞ്ചായത്തില്‍ ഒന്നാം വാര്‍ഡില്‍ കല്ലുമട-തുരുത്തിക്കരപാടം റോഡിന് 10 ലക്ഷം, 9, 10, 12 വാര്‍ഡുകളില്‍കൂടി കടന്നുപോകുന്ന വട്ടപ്പാറ-കണ്ടോത്തിനിരപ്പ് റോഡിന് 10 ലക്ഷവും അനുവദിച്ചു.
പിറവം മുനിസിപ്പാലിറ്റിയില്‍ 12-ാം വാർഡിൽ മുള്ളന്കുഴിപ്പടി - അറയ്ക്കല്‍പ്പടി എംവിഐപി കനാല്‍ റോഡിന് 10 ലക്ഷം രൂപയും ഉൾപ്പെടുത്തിയിട്ടുണ്ട്. തകര്‍ന്ന റോഡുകള്‍ എത്രയും വേഗം പുനരുദ്ധീകരിച്ച് സഞ്ചാരയോഗ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് എംഎൽഎ പറഞ്ഞു.