സ്വപ്ന ഭവനം; നാലാമത്തെ വീടിന് തറക്കല്ലിട്ടു
1540803
Tuesday, April 8, 2025 4:08 AM IST
കോതമംഗലം: ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318 ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ചു നടപ്പിലാക്കുന്ന 'സ്വപ്ന ഭവനം' പദ്ധതിയുടെ ഭാഗമായി കോതമംഗലം ഗ്രേറ്റര്‍ ലയണ്‍സ് ക്ലബ് സ്പോണ്സര് ചെയ്ത നാലാമത്തെ വീടിന് തറക്കല്ലിട്ടു. കീരംപാറ പഞ്ചായത്തിലെ പുനെക്കാട് കരയില്‍ മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ജോസഫ് മനോജ് കല്ലിടല്‍ കര്‍മം നിര്‍വഹിച്ചു.
കോതമംഗലം ഗ്രേറ്റര്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് ഡിജില്‍ സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. കീരംപാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന റോജ, വാര്‍ഡ് മെമ്പര്‍ ആശ മോള്, കീരംപാറ പള്ളി വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍, റീജന്‍ ചെയര്മാന് കെ.സി. മാത്യൂസ്, സോണ്‍ ചെയര്മാന് ബെറ്റി കോരച്ചന്‍, ക്ലബ് സെക്രട്ടറി കെ.എം. കോരച്ചന്‍, ട്രഷറര്‍ ടോണി ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.