രോഗീ സംഗമം നടത്തി
1540811
Tuesday, April 8, 2025 4:23 AM IST
കൊച്ചി: വരാപ്പുഴ അതിരൂപത ജൂബിലി വര്‍ഷാചരണത്തോടനുബന്ധിച്ച് നടത്തുന്ന രോഗീ സംഗമത്തിന്റെ അതിരൂപതാതല ഉദ്ഘാടനം തേവര സെന്റ് ജോസഫ് ആന്‍ഡ് സെന്റ് ജൂഡ് പള്ളിയില്‍ അതിരൂപത സഹായമെത്രാന്‍ ഡോ.ആന്റണി വാലുങ്കല്‍ നിര്‍വഹിച്ചു.
ദിവ്യബലിക്കും തൈലം പൂശല്കര്മ്മത്തിനും ബിഷപ് മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ.യേശുദാസ് പഴമ്പിള്ളി വചനപ്രഘോഷണം നടത്തി. വികാരി ഫാ.ജൂഡിസ് പനക്കല്‍, ഫാ. ജിനോ ജോര്‍ജ് കടുങ്ങാംപറമ്പില്‍, ഫാ.പാക്സന്‍ ഫ്രാന്‍സിസ് പള്ളിപ്പറമ്പില്‍, ഫാ. സേവ്യര്‍ പനയ്ക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.