ജാതിപ്പേര് വിളിച്ച് അധിക്ഷേപം: ഡിഎംഒ ഓഫീസിലേക്ക് മാർച്ച് നാളെ
1540828
Tuesday, April 8, 2025 4:39 AM IST
കൊച്ചി: കാക്കാനാട് ജില്ലാ ജയിലില്‍ ജോലി ചെയ്യുന്ന പട്ടിക ജാതിക്കാരിയായ ഫാര്‍മസിസ്റ്റിനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച സംഭവത്തില്‍ കുറ്റാരോപിതനായ ഡോക്ടറെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ദലിത് ഫെഡറേഷന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ ഡിഎംഒ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
രാവിലെ ഹൈക്കോടതി ജംഗ്ഷനില്‍നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് ഹൈക്കോടതി അഭിഭാഷക പി.കെ. ശാന്തമ്മയും, ധര്‍ണ ഐഡിഎഫ് സംസ്ഥാന പ്രസിഡന്റ് പി. ഷണ്മുഖനും ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ടി.കെ. സുബ്രഹ്മണ്യന് അധ്യക്ഷത വഹിക്കും. സെക്രട്ടറി ഒ.കെ. സുധാകരന് പ്രസംഗിക്കും.