മാലിപ്പുറം സ്വതന്ത്ര മൈതാന വിവാദം: എംഎൽഎ ഓഫീസിലേക്ക് 27ന് കൂട്ടയോട്ടം
1540822
Tuesday, April 8, 2025 4:39 AM IST
വൈപ്പിൻ: മാലിപ്പുറം സ്വതന്ത്ര മൈതാനത്തെ കളിക്കളമായി സംരക്ഷിക്കണമെന്ന ആവശ്യമുന്നയിച്ച് 27ന് എംഎൽഎ കെ.എൻ. ഉണ്ണികൃഷ്ണന്റെ ഓച്ചന്തുരുത്തിലുള്ള ഓഫീസിലേക്ക് കായിക താരങ്ങളുടെ പ്രതിഷേധ കൂട്ടയോട്ടം നടക്കും. മൈതാന സംരക്ഷണ സമിതിയാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.മൈതാനത്തിന്റെ നവീകരണമെന്ന് പറഞ്ഞ് ഇത് ഒരു പൊതുയോഗ സ്ഥലമാക്കി മാറ്റാനാണ് നീക്കമെന്ന് സംരക്ഷണ സമിതി ചെയർമാൻ സി.ജി. ബിജു ചൂണ്ടിക്കാട്ടി.
കളിക്കളത്തിനായി ചെറിയൊരു ഭാഗം മാത്രമാണ് നീക്കിവച്ചിട്ടുള്ളത്. ഇത് ചൂണ്ടിക്കാട്ടി എംഎൽഎ ക്കും, ഹാർബർ എൻജിനീയർ വിഭാഗത്തിനും നിവേദനം നൽകിയിട്ടും പ്രതികരണമില്ലാത്ത സാഹചര്യത്തിലാണ് എംഎൽഎ ഓഫീസിലേക്ക് കൂട്ടയോട്ടം സംഘടിപ്പിച്ചിട്ടുള്ളത്. മാത്രമല്ല മൈതാനത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന നിർമാണങ്ങൾക്ക് പഞ്ചായത്തിന്റെ അനുവാദം ഇല്ല. ഇക്കാര്യം പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ നിർമാണങ്ങൾ തടയണമെന്ന് ആവശ്യപ്പെട്ട് എളങ്കുന്നപ്പുഴ പഞ്ചായത്ത് സെക്രട്ടറിക്ക് സമിതി പരാതി നൽകിയിരിക്കുകയാണ്.