തിരുവൈരാണിക്കുളം ഫെസ്റ്റിന് തുടക്കം
1540443
Monday, April 7, 2025 4:19 AM IST
കാലടി: ഒരാഴ്ചക്കാലം തിരുവൈരാണിക്കുളത്തിന് ഇനി ആഘോഷരാവുകൾ. തിരുവൈരാണിക്കുളം ഫെസ്റ്റിന് തുടക്കമായി. സിനിമാ സംവിധായകൻ വിനയൻ ഉദ്ഘാടനം ചെയ്തു. ഫെസ്റ്റ് സംഘാടക സമിതി ചെയർപേഴ്സൻ ഷിജിത സന്തോഷ് അധ്യക്ഷത വഹിച്ചു. അൻവർ സാദത്ത് എംഎൽഎ മുഖ്യാതിഥി ആയിരുന്നു.
ശ്രീമൂലനഗരം പഞ്ചായത്ത് പ്രസിഡന്റ് വി.എം. ഷംസുദ്ദീൻ, കാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് പ്രിയ രഘു, വാഴക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഗോപാൽ ഡിയോ, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ. ഷബീർ അലി, എ.എൻ. മോഹനൻ, പി.യു. രാധാകൃഷ്ണൻ, കെ.എ. പ്രസൂൺ കുമാർ, സി.എച്ച്. റസാഖ്, ടോമി വെളുത്തേപ്പിള്ളി, ശ്രീമൂലനഗരം മോഹൻ തുടങ്ങിയവർ സംസാരിച്ചു.
തിരുവൈരാണിക്കുളം കൈലാസം വെൽനസ് പാർക്കിൽ നടക്കുന്ന ഫെസ്റ്റ് 12ന് സമാപിക്കും. അമ്യൂസ്മെന്റ് പാർക്ക്, വിവിധ കലാപരിപാടികൾ, വ്യാപാരമേള, ഭക്ഷ്യമേള, സാംസ്കാരിക സദസുകൾ, വടംവലി തുടങ്ങിയവ ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ദിവസവും വൈകീട്ട് 6.30 മുതർ 10 വരെയാണ് ഫെസ്റ്റ്.
പ്രവേശനം സൗജന്യമാണ്. തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രട്രസ്റ്റിന്റെ നേതൃത്വത്തിൽ ശ്രീമൂലനഗരം, കാഞ്ഞൂർ, വാഴക്കുളം പഞ്ചായത്തുകളുടെയും വിവിധ സാംസ്കാരിക സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ഫെസ്റ്റ് നടത്തുന്നത്. രണ്ടാം തവണയാണ് ഫെസ്റ്റ് നടത്തുന്നത്.