ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
1540826
Tuesday, April 8, 2025 4:39 AM IST
കോതമംഗലം : ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കുട്ടന്പുഴ മണികണ്ഠൻചാൽ പുത്തൻപുരയിൽ സന്തോഷ്കുമാറാ(43)ണ് മരിച്ചത്. ഊഞ്ഞാപ്പാറ കനാൽ കവലയിൽ ഇന്നലെ പുലർച്ചെ 4.45നായിരുന്നു അപകടം.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ സന്തോഷ് തത്ക്ഷണം മരിച്ചു. മൂവാറ്റുപുഴയിലെ സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരാനായ സന്തോഷ് ജോലിക്കു പോകുന്നതിനിടെയാണ് അപകടമുണ്ടായത്. കൊല്ലം സൂര്യനാട് പാലവിളയിൽ സന്തോഷ് അഞ്ചു വർഷമായി മണികണ്ഠൻചാലിലാണ് താമസം. സംസ്കാരം നടത്തി. ഭാര്യ: ഓമന.