ആവേശമായി അങ്കമാലി മാരത്തൺ
1540434
Monday, April 7, 2025 4:14 AM IST
അങ്കമാലി: ജീവധാര ഫൗണ്ടേഷനും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ഡിസ്റ്റും ചേർന്ന് സംഘടിപ്പിച്ച മാരത്തൺ ശ്രദ്ധേയമായി മാറി. 21 കിലോമീറ്റർ, 10 കിലോമീറ്റർ, അഞ്ചു കിലോമീറ്റർ ഫാമിലി റൺ എന്നിങ്ങനെ മൂന്ന് ഇനങ്ങളിലായി നടന്ന അങ്കമാലി മാരത്തണിൽ കേരളത്തിനകത്തും പുറത്തുനിന്നുമായി 1,600 ഓളം മത്സരാർഥികൾ പങ്കെടുത്തു.
ഡിസ്റ്റ് അങ്കണത്തിൽ നിന്നും ആരംഭിച്ച മാരത്തൺ എംഎൽഎമാരായ റോജി എം. ജോൺ, അൻവർ സാദത്ത്, മുനിസിപ്പൽ ചെയർമാൻ ഷിയോ പോൾ എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. ജീവധാര ഫൗണ്ടേഷൻ ചെയർമാൻ സാജു ചാക്കോ അധ്യക്ഷത വഹിച്ചു .
മധുരപ്പുറം, വട്ടപറമ്പ്, മൂഴിക്കുളം, പുവത്തുശേരി എന്നീ പ്രദേശങ്ങൾ ചുറ്റി വീണ്ടും ഡിസ്റ്റ് കോമ്പൗണ്ടിൽ തന്നെ എത്തിച്ചേർന്ന മാരത്തൺ മത്സരവിജയികൾക്ക് ബെന്നി ബഹനാൻ എംപി, മുൻ മന്ത്രി ജോസ് തെറ്റയിൽ, മുൻ എംഎൽഎ പി.ജെ. ജോയി, ഡിസ്റ്റ് പ്രിൻസിപ്പൽ റവ. ഡോ. ജോണി മംഗലത്ത് , മുൻഅന്തർദേശീയ വോളി ബോൾ താരം മൊയ്തീൻ നൈന, സിനിമാതാരം കിഷോർ മത്തായിഎന്നിവർ സമ്മാനങ്ങൾ വിതരണംചെയ്തു.
എം.എൻ. ഗോപി , ജോർജ് സ്റ്റീഫൻ , ജെയിസൻ പാനികുളങ്ങര, ജോണി കുര്യാക്കോസ്, എൻ.വി. പോളച്ചൻ , കെ.കെ. ജോഷി, ലാൽ പെനാടത്ത് , ഡോ. എം.പി. ആന്റണി, എം.ആർ. ഗീരീഷ്കുമാർ എന്നിവർ പ്രസംഗിച്ചു. വരും വർഷങ്ങളിലും ഈ കൂട്ടയോട്ടം വിജയകരമായി തുടരുമെന്ന് സംഘാടക സമിതി അറിയിച്ചു.