കമ്മട്ടിപ്പാടത്ത് പുഴുവരിച്ചനിലയില്‍ അജ്ഞാത മൃതദേഹം
1540594
Monday, April 7, 2025 10:12 PM IST
കൊച്ചി : കമ്മട്ടിപ്പാടത്തിന് സമീപം ട്രയാങ്കിള്‍ ഭാഗത്ത് പുഴുവരിച്ചനിലയില്‍ അജ്ഞാത പുരുഷന്റെ മൃതദേഹം കണ്ടെത്തി. റെയില്‍വേ ട്രാക്കിന് എതിര്‍വശത്തുള്ള വിജനമായ പറമ്പില്‍ മരത്തിനു താഴെയാണ് മൃതദേഹം കണ്ടത്. ഇയാള്‍ തൂങ്ങിമരിച്ചതായാണ് പോലീസ് സംശയിക്കുന്നത്.
മൃതദേഹം അഴുകിയതോടെ കയര്‍പൊട്ടി താഴേക്ക് വീണതായിരിക്കുമെന്നാണ് പ്രാഥമിക നിഗമനം. നീല ജീന്‍സും ചാര നിറത്തിലുള്ള ഷര്‍ട്ടുമാണ് വേഷം. തിരിച്ചറിയാനുള്ള രേഖകള്‍ മൃതദേഹത്തില്‍ നിന്ന് ലഭിച്ചിട്ടില്ല. നാല്പത് വയസ് തോന്നിക്കും.
ഇന്നലെ രാവിലെ റെയില്‍വേ ജീവനക്കാരനാണ് മൃതദേഹം ആദ്യം കണ്ടത്. റെയില്‍വേ പോലീസ് വിവരം കടവന്ത്ര പോലീസിനെ അറിയിക്കുകയായിരുന്നു. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ട്.
കടവന്ത്ര പോലീസ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്മോര്‍ട്ടം നടക്കും. കടവന്ത്ര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നാലു മാസം മുമ്പ് ഈ സ്ഥലത്ത് അന്യസംസ്ഥാനക്കാരനായ യുവാവ് തൂങ്ങിമരിക്കുകയുണ്ടായി.