കടമുറികൾ കത്തിനശിച്ചു
1540807
Tuesday, April 8, 2025 4:08 AM IST
ഇലഞ്ഞി: അന്ത്യാലിൽ കടമുറികൾ കത്തി നശിച്ചു. ഇടത്തൊട്ടിയിൽ ചാക്കപ്പന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ വാടകയ്ക്ക് പ്രവർത്തിക്കുന്ന ഗരുഡൻ ഡെക്കറേഷൻസ് ആന്‍ഡ് മെഷിൻ ടൂൾസും എ.ജെ ബിൽഡേഴ്സ് എന്നീ സ്ഥാപനങ്ങളാണ് ഇന്നലെ പുലർച്ചെ പൂർണമായും കത്തിനശിച്ചത്.
ഗരുഡൻ ഡെക്കറേഷൻസിലെ മോട്ടറുകൾ, പന്പ്, ജനറേറ്റർ, കസേരകൾ, മേശകൾ, വാർപ്പ്, അലങ്കാരത്തുണികൾ, ലൈറ്റിംഗ് ഉപകരണങ്ങൾ, വയറുകൾ, മറ്റ് പണിയായുധങ്ങൾ എന്നിവ പൂർണമായും കത്തിനശിച്ചു. എജെ ബിൽഡേഴ്സ് കണ്‍സ്ട്രക്ഷൻ കന്പനി ഓഫീസും ഉപകരണങ്ങളും തീപിടിത്തത്തിൽ നശിച്ചു.