പി​റ​വം: ന​ഗ​ര​സ​ഭ​യി​ൽ അ​മൃ​ത് മി​ത്ര പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. ദേ​ശീ​യ ന​ഗ​ര ഉ​പ​ജീ​വ​ന ദൗ​ത്യ​വും അ​മൃ​ത് മി​ഷ​നു​മാ​യി സം​യോ​ജി​പ്പി​ച്ചു​കൊ​ണ്ടാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. അ​മൃ​ത് മി​ത്ര പ​ദ്ധ​തി​യി​ലൂ​ടെ ന​ഗ​ര​സ​ഭ​യി​ലെ വി​വി​ധ പാ​ർ​ക്കു​ക​ൾ, കു​ള​ങ്ങ​ൾ എ​ന്നി​വ​യു​ടെ പ​രി​പാ​ല​നം, ജ​ല ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന, വാ​ട്ട​ർ മീ​റ്റ​ർ റീ​ഡിം​ഗ്, വ​സ്തു നി​കു​തി പി​രി​ക്ക​ൽ എ​ന്നി​വ സാ​ധ്യ​മാ​ക്കും. 46 ല​ക്ഷം രൂ​പ​യാ​ണ് പ​ദ്ധ​തി​ക്കാ​യി മാ​റ്റി​വ​ച്ചി​രി​ക്കു​ന്ന​ത്.

കു​ടും​ബ​ശ്രീ വ​ഴി നി​യ​മി​ക്കു​ന്ന വ​നി​ത​ക​ളാ​ണ് ജോ​ലി​ക​ൾ ഏ​റ്റെ​ടു​ത്ത് ചെ​യ്യു​ന്ന​ത്. പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കു​ടും​ബ​ശ്രീ വ​നി​ത​ക​ൾ​ക്ക് പ​രി​ശീ​ല​ന​വും ന​ൽ​കി​യി​രു​ന്നു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ജൂ​ലി സാ​ബു പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ കെ.​പി. സ​ലിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.