ആശാസമരത്തിന് ഐക്യദാര്‍ഢ്യം
1540813
Tuesday, April 8, 2025 4:23 AM IST
കൊച്ചി: ലോകാരോഗ്യ ദിനത്തില്‍ ആശാ പ്രവര്‍ത്തകരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് എറണാകുളം പൗരാവലി കൂട്ട ഉപവാസസത്യഗ്രഹം നടത്തി. ദാരിദ്ര്യത്തില്‍ നിന്നും അനീതിയില്‍ നിന്നുമുള്ള വിമോചന സമരമാണ് ആശാപ്രവര്‍ത്തകരുടെ സമരമെന്ന് ഉപവാസ സത്യഗ്രഹം ഉദ്ഘാടനം ചെയ്ത് ജസ്റ്റീസ് പി.കെ. ഷംസുദ്ദിന് പറഞ്ഞു.
മുന്‍ എംപി അഡ്വ. തമ്പാന് തോമസ്, പ്രഫ.എം.പി. മത്തായി, സി.ആര്.നീലകണ്ഠന്, ഫ്രാന്‍സീസ് കളത്തുങ്കല്‍, അഡ്വ. ജോണ്‍ ജോസഫ്, ഫെലിക്സ് പുല്ലൂടന്‍, അഡ്വ. എം.കെ. ശശീന്ദ്രന്, എം.വി.ലോറന്‍സ്, അഡ്വ. വി.എം. മൈക്കിള്‍, ടി.എം.വര്‍ഗീസ്, മാത്യൂസ് പുതുശേരി, ഡോ. ബാബു ജോസഫ്, ഒ.സി. വക്കച്ചന്, ജിയോ ജോസ്, അഡ്വ.ജോണ്സണ് പി. ജോണ്‍, കെ.പി. സാല്‍വിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.