നിയമന നിരോധനത്തിനെതിരെ ഇന്ന് രാപകൽ സമരം
1540425
Monday, April 7, 2025 4:01 AM IST
കൊച്ചി: സുപ്രീംകോടതി കൃത്യമായ നിർദേശം നൽകിയിട്ടും കേരളത്തിലെ ആയിരക്കണക്കിന് അധ്യാപകരുടെ നിയമനം പാസാക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഡി ഡി ഓഫീസുകൾക്കു മുൻപിൽ കെപിഎസ്ടിഎ ഇന്നു രാപകൽ സമരം നടത്തും.
ജില്ലാതല സമരം കാക്കനാട് കളക്ട്രേറ്റിന് മുന്നിൽ വൈകുന്നേരം നാലിനു ഹൈബി ഈഡൻ എം പി ഉദ്ഘാടനം ചെയ്യും. അൻവർ സാദത്ത് എംഎൽഎ മുഖ്യാതിഥിയാകും. സമാപനം നാളെ രാവിലെ ഒന്പതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ ഉദ്ഘാടനം ചെയ്യും.