കൃഷിനാശം: കർഷകരുടെ കടങ്ങൾ എഴുതിത്തള്ളണമെന്ന് കർഷക കോൺ.
1540438
Monday, April 7, 2025 4:14 AM IST
വൈപ്പിൻ: വേലിയേറ്റവും പ്രകൃതി ക്ഷോഭവും മൂലം കൃഷി നശിച്ച കർഷകരുടെ കടങ്ങൾ എഴുതി തള്ളണമെന്നും പലിശ രഹിത വായ്പ നൽകി കർഷകരെ സഹായിക്കണമെന്നും കർഷക കോൺഗ്രസ് വൈപ്പിൻ നിയോജകമണ്ഡലം കൺവൻഷൻ ആവശ്യപ്പെട്ടു.
വ്യവസായ ശാലകളിൽ നിന്നും ഒഴുക്കിവിടുന്ന മാലിന്യങ്ങൾ മൂലം ജില്ലയിൽ ചെമ്മീൻ കൃഷി വൻ ഭീഷണിയിലാണ്. പൊലൂഷൻ കൺട്രോൾ ബോർഡ് ഇത് പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കണമെന്നും കൺവൻഷൻ ആവശ്യപ്പെട്ടു.
കൺവൻഷനിൽ കർഷകർ ലഹരി വിരുദ്ധ പ്രതിജ്ഞയും എടുത്തു. ജില്ലാ വൈസ് പ്രസിഡന്റ് പോൾ ജെ. മാമ്പിള്ളി ഉദ്ഘാടനം ചെയ്തു. വൈപ്പിൻ നിയോജക മണ്ഡലം പ്രസിഡന്റ് ആന്റണി പുന്നത്തറ അധ്യക്ഷതവഹിച്ചു.