നഷ്ടപ്പെട്ട പഴ്സ് ഉടമയ്ക്ക് തിരികെ ലഭിച്ചു
1540810
Tuesday, April 8, 2025 4:08 AM IST
ആലുവ: നഷ്ടപ്പെട്ട പണവും രേഖകളും അടക്കിയ പഴ്സ് ഉടമയ്ക്ക് തിരികെ ലഭിച്ചു. റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ പാതാളം സ്വദേശി അബ്ദുൾ സലാമിനാണ് 5,000 രൂപയും തിരിച്ചറിയൽ രേഖകളും ഉൾപ്പെടുന്ന പഴ്സ് തിരികെ ലഭിച്ചത്.
തോട്ടക്കാട്ടുകരയിൽ പെരിക്കാപ്പാലത്തിന് സമീപത്തുനിന്ന് പൊതു പ്രവർത്തകൻ പി.ആർ. രാജേഷിനാണ് പേഴ്സ് കളഞ്ഞുകിട്ടിയത്. പഴ്സിലെ രേഖകളിൽ നിന്ന് ഫോൺ നമ്പർ ശേഖരിച്ച് ഇയാൾ ഉടമയെ അറിയിക്കുകയായിരുന്നു. ആലുവ സ്റ്റേഷനിലേക്ക് ഉടമയെ വിളിച്ച് വരുത്തി ഇവ കൈമാറി.