ബൈബിൾ കൺവൻഷന് തുടക്കമായി
1540446
Monday, April 7, 2025 4:19 AM IST
തൃപ്പൂണിത്തുറ: കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ വലിയനോമ്പിന്റെ ഭാഗമായി നടക്കുന്ന ബൈബിൾ കൺവൻഷന് തുടക്കമായി. ഫാ. റിജോ ജോർജ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു.
ഫാ. സജു മാനുവേൽ മുഖ്യപ്രഭാഷണം നടത്തി. ഫാ.റ്റിജോ മർക്കോസ്, ഫാ.ബേസിൽ ഷാജു. പി.പി. തങ്കച്ചൻ, എം.വി. പീറ്റർ, വി.പി. സാബു തുടങ്ങിയവർ പ്രസംഗിച്ചു. ഇന്ന് വൈകിട്ട് ഏഴിന് വചന ശുശ്രൂഷയ്ക്ക് ഫാ.ജിജോ പാക്കുന്നേൽ നേതൃത്വം നൽകും.