കുടിവെള്ള പദ്ധതി നിർമാണോദ്ഘാടനം
1540450
Monday, April 7, 2025 4:35 AM IST
കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് പിണ്ടിമന പഞ്ചായത്ത് 11-ാം വാർഡിൽ നിർമിക്കുന്ന കുടിവെള്ള പദ്ധതിയുടെ നിർമാണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ നിർവഹിച്ചു.
നിലവിലുണ്ടായിരുന്ന ശുദ്ധജല വിതരണം അപര്യാപ്തമായതോടെയാണ് ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ ചെലവിൽ നിർമാണം ആരംഭിച്ചിരിക്കുന്നത്. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു അധ്യക്ഷത വഹിച്ചു.