കഞ്ചാവുമായി ഒഡീഷ സ്വദേശിനികൾ പിടിയിൽ
1540824
Tuesday, April 8, 2025 4:39 AM IST
കാലടി: ഏഴു കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശിനികൾ പോലീസ് പിടിയിൽ. കണ്ടമാൽ ഉദയഗിരി സ്വർണലത ഡിഗൽ (29), ഗീതാഞ്ജലി ബഹ്റ (35) എന്നിവരെയാണ് തിങ്കളാഴ്ച പുലർച്ചെ കാലടിയിൽ വച്ച് പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക അന്വേഷണസംഘവും കാലടി പോലീസും ചേർന്ന് പിടികൂടിയത്.
കോഴിക്കോട്- കൊട്ടാരക്കര കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിലായിരുന്നു കഞ്ചാവ് കടത്തിയത്. രഹസ്യവിവരത്തെ തുടർന്ന് ബസിൽ പരിശോധന നടത്തിയാണ് കഞ്ചാവ് കണ്ടെത്തിയത്. വാനിറ്റി ബാഗുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ഒഡീഷയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നത്.