അല്മായ നേതാക്കൾക്ക് പരിശീലന ശില്പശാല സംഘടിപ്പിച്ചു
1540437
Monday, April 7, 2025 4:14 AM IST
ചെറായി: പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്കയിൽ അല്മായ നേതാക്കൾക്ക് പരിശീലന ശില്പശാല സംഘടിപ്പിച്ചു. ഏഴു സെഷനുകളിലായി നടന്ന പരിശീലന പരിപാടിയിൽ 400 പരം പേർ പങ്കെടുത്തു.
കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ. റോക്കി റോബി കളത്തിൽ ഉദ്ഘാടനം ചെയ്തു. ബസിലിക്ക റെക്ടർ റവ. ഡോ. ആന്റണി കുരിശിങ്കൽ അധ്യക്ഷനായി.കെആർഎൽസിസി ജനറൽ സെക്രട്ടറി റവ . ഡോ. ജിജു ജോർജ് അറക്കത്തറ,
രൂപത ബിസിസി കമ്മീഷൻ ഡയറക്ടർ ഫാ. നിമേഷ് കാട്ടാശശേരി, സഹവികാരിമാരായ ഫാ. ജോമിറ്റ് നടുവിലവീട്ടിൽ, ഫാ. സിനന്റോ കുര്യാപറമ്പിൽ, കേന്ദ്ര സമിതി പ്രസിഡന്റ് തോമസ് ചെമ്പകശേരി, സെക്രട്ടറി സോബി ന്യൂട്ടൻ, തോമസ് പള്ളിപ്പറമ്പിൽ എന്നിവർ സംസാരിച്ചു.