രക്ത പരിശോധനാ ക്യാമ്പ്
1540463
Monday, April 7, 2025 4:40 AM IST
മൂവാറ്റുപുഴ: മൂവാറ്റുപുഴ കാർഷിക സഹകരണ ബാങ്കിന് കീഴിൽ മൂവാറ്റുപുഴ ജനറൽ ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന നീതി മെഡിക്കൽ സ്റ്റോറിന്റെ 25-ാമത് വാർഷികവും സൗജന്യ രക്തപരിശോധന ക്യാമ്പും നടത്തി.
കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ആർ. രാജീവ് അധ്യക്ഷത വഹിച്ചു. നഗരസഭ അംഗം ജിനു ആന്റണി മുഖ്യാതിഥിയായി.