ലോക ആരോഗ്യ ദിനാചരണം ജില്ലാതല ഉദ്ഘാടനം നടത്തി
1540815
Tuesday, April 8, 2025 4:23 AM IST
ആലുവ: എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസ്, നാഷണൽ ഹെൽത്ത് മിഷൻ, കീഴ്മാട് കുടുംബാരോഗ്യകേന്ദ്രം എന്നിവയുടെ നേതൃത്വത്തിൽ ലോക ആരോഗ്യദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം കാർമൽ കോളജ് ഓഫ് നഴ്സിംഗിൽ സംഘടിപ്പിച്ചു. ബെന്നി ബഹനാൻ എംപി ഉദ്ഘാടനം നിർവഹിച്ചു. അൻവർസാദത്ത് എംഎൽഎ അധ്യക്ഷത വഹിച്ചു.
വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അൻവർ അലി മുഖ്യാതിഥിയായി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആശാദേവി, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി.എസ്. ശിവപ്രസാദ്, സിസ്റ്റർ നവീന, സിസ്റ്റർ പ്രഭ ഗ്രേസ് തുടങ്ങിയവർ പ്രസംഗിച്ചു.
വീൽചെയറിലിരുന്ന് മാജിക് അവതരിപ്പിച്ച് അവാർഡ് നേടിയ ശരത് പടിപ്പുര മോട്ടിവേഷൻ ഷോ നടത്തി.