ലോകാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു
1540820
Tuesday, April 8, 2025 4:23 AM IST
കൊച്ചി: എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ സംഘടിപ്പിച്ച ലോകാരോഗ്യ ദിനാചരണം ലൂര്‍ദ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ഡയറക്ടര്‍ ഫാ. ജോര്‍ജ് സെക്വീര ഉദ്ഘാടനം ചെയ്തു. ലൂര്‍ദ് ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പോള്‍ പുത്തരാന്‍ ആരോഗ്യദിന സന്ദേശം നല്കി. ലൂര്‍ദ് ആശുപത്രി ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനെക്കോളജി വിഭാഗം മേധാവി ഡോ. പ്രവീണ എലിസബത്ത് ആരോഗ്യദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഈ വര്‍ഷത്തെ ലോകാരോഗ്യ ദിനത്തിന്റെ മുഖ്യസന്ദേശമായ സ്ത്രീകളുടെയും നവജാത ശിശുക്കളുടെയും ആരോഗ്യം, സംരക്ഷണം, പരിചരണം എന്നിവയെ കുറിച്ചുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലൂര്‍ദ് സ്കൂള്‍ ഓഫ് നഴ്സിംഗിലെ മൂന്നാം വര്‍ഷ ജിഎന്‍എം വിദ്യാര്‍ഥികള്‍ സ്കിറ്റും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ലൂര്‍ദ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍, സ്റ്റാഫ് അംഗങ്ങള്‍, രോഗികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ ദിനാചരണത്തില്‍ പങ്കെടുത്തു.