കാണാതായ ലോറി ഡ്രൈവർ പുഴയിൽ മരിച്ചനിലയിൽ
1540592
Monday, April 7, 2025 10:12 PM IST
വരാപ്പുഴ: കാണാതായ കണ്ടെയ്നർ ലോറി ഡ്രൈവറെ കോതാട് പാലത്തിന് സമീപം പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തി. കോതാട് അഞ്ചുപറയിൽ എ.എസ്. പ്രതാപൻ (57) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി മുതൽ ഇയാളെ വീട്ടിൽ നിന്ന് കാണാതായിരുന്നു. ഇന്നലെ രാവിലെ മത്സ്യത്തൊഴിലാളികളാണ് പുഴയിൽ മൃതദേഹം കണ്ടത്.
പള്ളുരുത്തി പെരുന്പടപ്പ് സ്വദേശിയായ പ്രതാപനും കുടുംബവും രണ്ട് വർഷം മുന്പാണ് കോതാടുള്ള വാടക വീട്ടിൽ താമസമാക്കിയത്. പോലീസെത്തി മേൽനടപടികൾ പൂർത്തിയാക്കി. സംസ്കാരം ഇന്ന് 11ന് ചേരാനല്ലൂർ ശ്മശാനത്തിൽ. ഭാര്യ: മീനു. മക്കൾ: അമൃത, കാർത്തിക്.