തോപ്പുംപടിയിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ പുന:സ്ഥാപിക്കാൻ സമരം
1540435
Monday, April 7, 2025 4:14 AM IST
മട്ടാഞ്ചേരി: സൗന്ദര്യവത്കരണത്തിന്റെ പേരിൽ തോപ്പുംപടിയിൽ നിന്ന് നാല് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നീക്കം ചെയ്തിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും പുനസ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ച് കെസിവൈഎം ചേമ്പില ചൂടി സമരം നടത്തി.
കെസിവൈഎം തോപ്പുംപടി യൂണിറ്റിന്റെ നേതൃത്വത്തിലാണ് വേറിട്ട രീതിയിലുള്ള പ്രതിഷേധം സംഘടിപ്പിച്ചത്. ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ഇല്ലാത്തതിനാൽ കനത്ത വെയിലും മഴയും നേരിടേണ്ടി വരുന്ന യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പറഞ്ഞറിയിക്കാൻ കഴിയാത്തതാണെന്ന് സമരക്കാർ പറഞ്ഞു. പ്രതിഷേധ പരിപാടിയുടെ ഉദ്ഘാടനം കെസിവൈഎം ലാറ്റിൻ സംസ്ഥാന പ്രസിഡന്റ് കാസി പൂപ്പന നിർവഹിച്ചു.
സയന ഫിലോമിന അധ്യക്ഷത വഹിച്ചു. ഡാനിയ ആന്റണി, ഹെസ്ലിൻ, സുമീത് ജോസഫ്, ബെയ്സിൽ റിച്ചാർഡ്, ആൻസൺ കെ. ലിജു, ഗ്ലെൻ സാമുവേൽ എന്നിവർ സംസാരിച്ചു.