ലഹരി വിരുദ്ധ ബോധവത്കരണം
1540452
Monday, April 7, 2025 4:35 AM IST
പാലക്കുഴ: സെന്റ് ജോൺസ് ഓർത്തഡോക്സ് സുറിയാനി പള്ളിയിൽ മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ വിദ്യാർഥി പ്രസ്ഥാനമായ എംജിഒസിഎസ്എമ്മിന്റെ ഭാരവാഹികൾ ചുമതല ഏറ്റെടുക്കുലും ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടന്നു.
പരിപാടിയുടെ ഉദ്ഘാടനം ചോരക്കുഴി സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളി വികാരിയും സന്തുല ട്രസ്റ്റ് ഹോസ്പിറ്റൽ ഡയറക്ടറും ക്ലിനിക്കൽ സൈക്കോളജിസ്റ്റുമായ ഫാ. എഡ്വേർഡ് ജോർജ് നിർവഹിച്ചു. പാലക്കുഴ സെന്റ് ജോൺസ് ഓർത്തഡോക്സ് സുറിയാനി പള്ളിയിൽ വികാരി ഫാ.ജോയി കടുകുമ്മാക്കിൽ അധ്യക്ഷത വഹിച്ചു.
എംജിഒസിഎസ്എം എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ സെക്രട്ടറിയായി ലിഡിയ ജോയി, ജോയിന്റ് സെക്രട്ടറിമാരായി റോസ് അന്ന സണ്ണി, റോഷൻ രാജേഷ്, മീഡിയ കോ ഓർഡിനേറ്ററായി ബ്ലെസി മരിയ ബിജു, ട്രഷററായി മെറിൻ ബിജു, എക്സിക്യൂട്ടീവ് അംഗങ്ങളായി ഫേബ മരിയ ജോജു, ബിയ ബിജു എന്നിവർ ചുമതലയേറ്റു.