ആയിരങ്ങള്‍ ആവേശമാക്കിയ മിഡ്നൈറ്റ് മാര്‍ക്കറ്റിനു പരിസമാപ്തി
1540428
Monday, April 7, 2025 4:01 AM IST
കൊച്ചി: വനിതാ സംരംഭകരുടെ ഉത്പന്നങ്ങള്‍ക്ക് പ്രാമുഖ്യം നല്കി സംഘടിപ്പിച്ച വെന്ഡര്ലാൻഡ് മിഡ്നൈറ്റ് മാര്‍ക്കറ്റിന് സമാപനം.
വുമണ്‍ ഓൺട്രപ്രണേഴ്സ് നെറ്റ്വര്‍ക്ക് കൊച്ചിന് ചാപ്റ്റര്‍ എറണാകുളം രാജേന്ദ്ര മൈതാനിയില്‍ ഒരുക്കിയ വെന്ഡര്ലാൻഡ് മിഡ്നൈറ്റ് മാര്‍ക്കറ്റില്‍ പങ്കാളികളാകാന്‍ രണ്ടു ദിവസങ്ങളിലായി ആയിരങ്ങളാണ് എത്തിച്ചേര്‍ന്നത്.
വേദിയില്‍ ആട്ടവും പാട്ടും നിശബ്ദ നൃത്തവിരുന്നായ സൈലൻഡ് ഡിസ്കോയും ചേര്‍ന്ന് മിഡ്നൈറ്റ് മാര്‍ക്കറ്റ് പുതിയ അനുഭവമാണ് സമ്മാനിച്ചത്.
പ്രതീക്ഷകള്‍ക്കപ്പുറത്തുള്ള ജനക്കൂട്ടമാണ് മിഡ്നൈറ്റ് മാര്‍ക്കറ്റിന് എത്തിച്ചേര്‍ന്നതെന്നും തുടര്‍ വര്‍ഷങ്ങളിലും ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കാന്‍ തങ്ങള്‍ക്ക് ഈ അനുഭവം പ്രചോദനം നല്‍കുന്നതായും വെന്‍ കൊച്ചി ചാപ്റ്റര്‍ ചെയര്‍ നിമിന്‍ ഹിലാല്‍ പറഞ്ഞു.