രാപകൽ സമരം നടത്തി
1540461
Monday, April 7, 2025 4:40 AM IST
ആരക്കുഴ: ഇന്ത്യൻ നാഷണൽ കോണ്ഗ്രസ് ആരക്കുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുന്പിൽ സംഘടിപ്പിച്ച രാപകൽ സമരം എറണാകുളം ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പോൾ ലൂയിസ് അധ്യക്ഷത വഹിച്ചു.
കല്ലൂർക്കാട്: കോണ്ഗ്രസ് കല്ലൂർക്കാട് മണ്ഡലം കമ്മിറ്റി നടത്തിയ രാപകൽ സമരത്തിന്റെ സമാപന സമ്മേളനം ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് സുബാഷ് കടക്കോട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിജു ജോസഫ് അധ്യക്ഷത വഹിച്ചു.