ക​​​​ള​​​​മ​​​​ശേ​​​​രി: എ​​​​റ​​​​ണാ​​​​കു​​​​ളം ഗ​​​​വ​​​​ണ്‍​മെ​​​​ന്‍റ് മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് എം​​​​ബി​​​​ബി​​​​എ​​​​സ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി​​​​യെ ലേ​​​​ഡീ​​​​സ് ഹോ​​​​സ്റ്റ​​​​ൽ മു​​​​റി​​​​യി​​​​ൽ തൂ​​​​ങ്ങി​​​​മ​​​​രി​​​​ച്ച നി​​​​ല​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തി. കാ​​​​സ​​​​ർ​​​​ഗോ​​​ഡ് ജി​​​ല്ല​​​യി​​​ലെ ഉ​​​​ദി​​​​നൂ​​​​ർ ത​​​​ടി​​​​യ​​​​ൻ​​​​കോ​​​​വ​​​​ൽ പു​​​​തി​​​​യ​​​​പു​​​​ര​​​​യി​​​​ൽ പി.​​​​പി. ച​​​​ന്ദ്ര​​​​ൻ-​ ഗീ​​​​ത ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ ​മ​​​​ക​​​​ൾ പി.​​​​പി. അ​​​​ന്പി​​​​ളി​​​​യാ (24)​ണു ​​​മ​​​​രി​​​​ച്ച​​​​ത്. മൂ​​​​ന്നാം വ​​​​ർ​​​​ഷ എം​​​​ബി​​​​ബി​​​​എ​​​​സ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി​​​​യാ​​​​ണ്.

ശ​​​​നി​​​​യാ​​​​ഴ്ച രാ​​​​ത്രി 11നു പെ​​​​ണ്‍​കു​​​​ട്ടി​​​​യെ ഹോ​​​​സ്റ്റ​​​​ൽ മു​​​​റി​​​​യി​​​​ലെ റൂ​​​​ഫി​​​​ലെ ഫാ​​​​നി​​​​ൽ തൂ​​​​ങ്ങി​​​​യ നി​​​​ല​​​​യി​​​​ൽ മു​​​​റി​​​​യി​​​​ൽ ഒ​​​​പ്പം താ​​​​മ​​​​സി​​​​ക്കു​​​​ന്ന കൂ​​​​ട്ടു​​​​കാ​​​​രി ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. കൂടെ താ​​​​മ​​​​സി​​​​ക്കു​​​​ന്ന വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി പു​​​​റ​​​​ത്തു​​​​പോ​​​​യി വ​​​​ന്ന​​​​പ്പോ​​​​ൾ മു​​​​റി അ​​​​ട​​​​ച്ചി​​​​ട്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

വി​​​​ളി​​​​ച്ചി​​​​ട്ട് മ​​​​റു​​​​പ​​​​ടി​​​​യൊ​​​​ന്നും ല​​​​ഭി​​​​ക്കാ​​​​ത്ത​​​​തി​​​​നെ​​​ത്തു​​​​ട​​​​ർ​​​​ന്ന് വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി​​​​ക​​​​ൾ വാ​​​​തി​​​​ൽ ച​​​​വി​​​​ട്ടി​​​​പ്പൊ​​​​ളി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ൽ മാ​​​​ന​​​​സി​​​​കാ​​​​സ്വാ​​​​സ്ഥ്യ​​​​ത്തി​​​​ന് ചി​​​​കി​​​​ത്സി​​​​ക്കു​​​​ന്നു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​ഞ്ഞു.

ക​​​​ള​​​​മ​​​​ശേ​​​​രി പോ​​​​ലീ​​​​സ് മേൽ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ച്ച ശേ​​​​ഷം മൃ​​​​ത​​​​ദേ​​​​ഹം മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് മോ​​​​ർ​​​​ച്ച​​​​റി​​​​യി​​​​ലേ​​​​ക്കു മാ​​​​റ്റി. മൃ​​​​ത​​​​ദേ​​​​ഹം പി​​​​ന്നീ​​​​ട് ബ​​​​ന്ധു​​​​ക്ക​​​​ൾ​​​​ക്ക് വി​​​​ട്ടു​​​​കൊ​​​​ടു​​​​ത്തു.