വൈ​പ്പി​ൻ: മു​ന​മ്പ​ത്ത് ഹോം ​സ്റ്റേ​യി​ൽ നി​ന്ന് 2.3 ഗ്രാം ​എം​ഡി​എം​എ , ഏ​ഴു ഗ്രാം ​ക​ഞ്ചാ​വ്, ഒ​രു ഇ-​സി​ഗ​ര​റ്റ്, 10,200 രൂ​പ, മി​നി വെ​യിം​ഗ് മെ​ഷീ​ൻ എ​ന്നി​വ പി​ടി​കൂ​ടി. നാ​ലു​പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മു​ന​മ്പം ബീ​ച്ച് റോ​ഡി​ൽ പു​ഞ്ചി​രി ജം​ഗ്ഷ​നി​ലു​ള്ള സീ- ​ഹെ​വ​ൻ എ​ന്ന ഹോം ​സ്റ്റേ​യി​ൽ റൂ​റ​ൽ എ​സ്പി​യു​ടെ ന​ർ​ക്കോ​ട്ടി​ക് സെ​ൽ വി​ഭാ​ഗ​വും മു​ന​മ്പം പോ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് ല​ഹ​രി​വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി​യ​ത്.

ന​ട​ത്തി​പ്പു​കാ​ര​നാ​യ തൃ​ശൂ​ർ പൊ​യ്യ ക​ണ്ണാ​ടി വീ​ട്ടി​ൽ വൈ​ശാ​ഖ് (28), ഹോം ​സ്റ്റേ​യി​ലു​ണ്ടാ​യി​രു​ന്ന മു​ന​മ്പം വ​ലി​യ വീ​ട്ടി​ൽ ജോ​ഷി (54), കു​ഴു​പ്പി​ള്ളി കി​ഴ​ക്കേ​പ​റ​മ്പി​ൽ വീ​ട്ടി​ൽ സി​റാ​ജ് (25), എ​ട​വ​ന​ക്കാ​ട് വ​ലി​യ വീ​ട്ടി​ൽ ജ്ഷീ​ർ (34) എ​ന്നി​വ​രെ​യാ​ണ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. റൂ​റ​ൽ എ​സ്പി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് കു​റ​ച്ചു ദി​വ​സ​മാ​യി ഹോം ​സ്റ്റേ​യും ന​ട​ത്തി​പ്പു​കാ​ര​നും പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. നാ​ർ​ക്കോ​ട്ടി​ക് സെ​ൽ എ​സ് ഐ ​രാ​ജേ​ഷ്, എ​എ​സ്ഐ സെ​ബാ​സ്റ്റ്യ​ൻ, പോ​ലീ​സു​കാ​രാ​യ മു​രു​ക​ൻ, ര​ഞ്ജി​ത്ത്, മ​നോ​ജ്, റെ​നീ​പ്, പ്ര​ശാ​ന്ത്, മു​ന​മ്പം സി​ഐ കെ.​എ​സ്. സ​ന്ദീ​പ്, എ​സ്ഐ മാ​രാ​യ ടി.​ബി. ബി​ബി​ൻ, ഗി​ൽ​സ്, എ​എ​സ്ഐ സു​നീ​ഷ് ലാ​ൽ, എ​ന്നി​വ​രാ​ണ് റെ​യ്ഡ് ന​ട​ത്തി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.