മെട്രോ രണ്ടാം ഘട്ടം: ഗര്‍ഡര്‍ നിര്‍മാണത്തിന് ശരവേഗം
1540829
Tuesday, April 8, 2025 4:39 AM IST
കൊച്ചി: കൊച്ചി മെട്രോ രണ്ടാംഘട്ട നിര്‍മാണത്തിന്റെ ഭാഗമായി പാലാരിവട്ടം മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെ 307 പൈലുകള്‍ സ്ഥാപിച്ചതായി കെഎംആര്‍എല്‍ അറിയിച്ചു. കളമശേരിയിലെ കാസ്റ്റിംഗ് യാര്‍ഡില്‍ പിയര്‍കാപ് മുതലുള്ള സൂപ്പര്‍ സ്ട്രക്ചര്‍ ഭാഗങ്ങളുടെ നിര്‍മാണം പുരോഗമിക്കുകയാണ്.
നാല് പിയര്‍ക്യാപ്പുകളുടെയും നാല് ഗര്‍ഡറുകളുടെയും കാസ്റ്റിംഗ് പൂര്‍ത്തിയായി. ഒന്നാംഘട്ട നിര്‍മാണ രീതിയില്‍ നിന്ന് വ്യത്യസ്തമായി പിയറിനു മുകളിലുള്ള മെട്രോ സ്റ്റേഷന് ഘടകഭാഗങ്ങളെല്ലാം കാസ്റ്റിംഗ് യാര്‍ഡില്‍ നിര്‍മിക്കുകയാണ്.