പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
1540460
Monday, April 7, 2025 4:40 AM IST
പോത്താനിക്കാട്: സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സത്യഗ്രഹം നടത്തുന്ന ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കർഷക കോണ്ഗ്രസ് മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൈങ്ങോട്ടൂർ ഗാന്ധിസ്ക്വയറിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
കോണ്ഗ്രസ് മഞ്ഞള്ളൂർ ബ്ലോക്ക് പ്രസിഡന്റ് സുഭാഷ് കടയ്ക്കോട്ട് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് കെ.വി. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. കർഷക കോണ്ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മാണി പിട്ടാപ്പിള്ളിൽ മുഖ്യപ്രഭാഷണം നടത്തി.