കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് താലൂക്ക് സമ്മേളനം
1540453
Monday, April 7, 2025 4:35 AM IST
കോതമംഗലം: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് കോതമംഗലം താലൂക്ക് സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന് ഉദ്ഘാടനം ചെയ്തു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണ മേഖലയോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
താലൂക്ക് പ്രസിഡന്റ് പി.എം. നവാസ് അധ്യക്ഷത വഹിച്ചു. സംഘടനയെ കഴിഞ്ഞ 32 വര്‍ഷത്തോളം മുന്നില്‍നിന്ന് നയിച്ച സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായ കെ.സി. ജോര്‍ജിന് യാത്രയപ്പ് നല്കി ആദരിച്ചു.