അരക്കോടിയിലേറെ ചെലവഴിച്ച് തൃക്കാക്കരയിൽ ആധുനിക അങ്കണവാടി
1540440
Monday, April 7, 2025 4:14 AM IST
കാക്കനാട്: തൃക്കാക്കര നഗരസഭയിലെ 16-ാം ഡിവിഷനിൽ അരകോടിയിധികം രൂപ ചെലവഴിച്ച് നിർമിക്കുന്ന ആധുനിക അങ്കണവാടിയുടെ ശിലാസ്ഥാപനം തൃക്കാക്കര നഗരസഭാധ്യക്ഷ രാധാമണിപ്പിള്ള നിർവഹിച്ചു.
63ാംനമ്പർ അങ്കണവാടിക്കായി നഗരസഭ അനുവദിച്ച 55 ലക്ഷംരൂപയിൽ 23 ലക്ഷം ഇതിനോടകം കൈമാറിയതായി വാർഡു കൗൺസിലർ സി.സി. വിജു പറഞ്ഞു.
നഗരസഭാ വൈസ് ചെയർമാൻ അബ്ദു ഷാന, കൗൺസിലർമാരായ ഉണ്ണി കാക്കനാട്, റാഷിദ്ള്ള ഉള്ളം പള്ളി, സ്ഥിരംസമിതിയധ്യക്ഷരായ സ്മിത സണ്ണി, നൗഷാദ് പല്ലച്ചി, സുനീറ ഫിറോസ്, വർഗീസ് പ്ലാശേരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.